ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നതുമുതൽ വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് ചെങ്ങഴി നമ്പ്യാർ. സിധിൽ സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രം വീറും വാശിയും പോരും ഉള്ള 101 ചാവേർപ്പോരാളികളുടെ മാമാങ്കത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ പുതുമനപണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിലെ യൂത്ത് ഐക്കണിൽ ഒരാളായ ടൊവിനോ തോമസ് ആണ്.
ടൊവിനോ പുതുമനപണിക്കർ ആകുമ്പോൾ ചെങ്ങഴി നമ്പ്യാർ ആരാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതെന്തായാലും സർപ്രൈസ് തന്നെ. ടീം മീഡിയയുടെ സഹകരണത്തോടെ ക്യാറ്റ് ആന്‍ഡ് മൗസ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. ചെങ്ങഴി നമ്പ്യാർ എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ അടിത്തറയും.
നൂറുകോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. 2018ൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ സിധിൽ മാതൃഭൂമി ഡോക്. കോമിനോട് വ്യക്തമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലും ചിത്രം പ്രേക്ഷകരിലെത്തും. ഏതായാലും ചെങ്ങഴി നമ്പ്യാർ റെക്കോർഡുകൾ മറികടക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.