ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി, കുഞ്ചാക്കോ ബോബന്‍ വിദേശത്തേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജനുവരി 2022 (10:32 IST)
കുഞ്ചാക്കോ ബോബന്‍, ദിവ്യപ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'അറിപ്പ്' ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 
 
കുറച്ചു ദിവസത്തിനുശേഷം സിനിമയുടെ വിദേശ ഷെഡ്യൂളിന് തുടക്കമാകും. ഇക്കാര്യം കുഞ്ചാക്കോബോബന്‍ തന്നെയാണ് അറിയിച്ചത്.
 
ഡിസംബര്‍ 20നായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.ഗ്രേറ്റര്‍ നോയിഡയിലാണ് ടീമിനെ ഒടുവിലായി കണ്ടത്. 
സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
 
 
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article