‘ധ്രുവനക്ഷത്രം’ എന്ന സിനിമയായിരുന്നു അടുത്തതായി ഗൌതം വാസുദേവ് മേനോന് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് നായകന് സൂര്യ പ്രൊജക്ടില്‍ നിന്ന് പിന്മാറി. ഈ തിരിച്ചടിയില്‍ പരാജയം സമ്മതിച്ചുകൊടുക്കാന്‍ ഗൌതം മേനോന് തയ്യാറല്ല.
സൂര്യയേക്കാള്‍ പതിന്മടങ്ങ് താരശോഭയുള്ള ‘തല’ അജിത്തിനെ നായകനാക്കി പുതിയ സിനിമയ്ക്ക് തയ്യാറെടുക്കുകയാണ് ഗൌതം മേനോന്. അജിത്തിനെ നായകനാക്കി ഒരു ആക്ഷന്‍ പാക്ഡ് എന്റര്ടെയ്നര് ഒരുക്കാനാണ് സ്റ്റാര്‍ പദവിയുള്ള സംവിധായകന്റെ തീരുമാനം.
നേരത്തേ വിജയ് നായകനായുള്ള ഒരു പ്രൊജക്ട് - ‘യോഹന്: അധ്യായം ഒണ്‍റ്’ ഗൌതം മേനോന് ഉപേക്ഷിച്ചിരുന്നു. അതിനുശേഷം സൂര്യയെ നായകനാക്കിയുള്ള ധ്രുവനക്ഷത്രവും വേണ്ടെന്നുവച്ചു. അതുകൊണ്ടുതന്നെ വലിയ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്നതിലല്ല, അത് നടപ്പാക്കുന്നതിലാണ് കാര്യമെന്ന വസ്തുത തിരിച്ചറിഞ്ഞ ഗൌതം മേനോന് ‘തല’ച്ചിത്രം എങ്ങനെയും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയാണ്.
നടുനിശി നായ്ക്കള്‍, നീ താനേ എന്‍ പൊന്‍വസന്തം എന്നീ സിനിമകള്‍ ബോക്സോഫീസ് ദുരന്തങ്ങളായതിനുള്ള മറുപടി കൂടിയാണ് അജിത് ചിത്രത്തിലൂടെ ഗൌതം വാസുദേവ് മേനോന് ലക്ഷ്യം വയ്ക്കുന്നത്.