മോഹന്‍ലാലിന്‍റെ ക്രിസ്‌മസ് ചിത്രം റെഡ്‌ചില്ലീസ് കൊച്ചിയില്‍ ഒരുങ്ങുന്നു. ‘ചിന്താമണികൊലക്കേസ്’ ഒരുക്കിയ എ കെ സാജന്‍-ഷാജി കൈലാസ് ടീമാണ് ‘റെഡ്‌ചില്ലീസി’നും പിന്നില്‍.
കോടീശ്വരനായ ബിസിനസുകാരന്‍ ഒമര്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ലാല്‍ അവതരിപ്പിക്കുന്നത്. ജീവിക്കാനായി ഗള്‍ഫിലെത്തി സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച ഒമറും അയാളുടെ എഫ് എം സ്റ്റേഷനിലെ സുന്ദരികളായ ഒമ്പത് റേഡിയോ ജോക്കിമാരും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം.
ഇ മെയിലിലൂടെ മാത്രം ഇവരെ ബന്ധപ്പെടാറുള്ള ഒമറിനെ സുന്ദരികളെല്ലാം ഭ്രാന്തമായി സ്‌നേഹിക്കുന്നു. ഒരു ന്യൂ ഇയര്‍ ദിനത്തില്‍ ഇവരില്‍ ഒരാളോട് തന്‍റെ പ്രണയം വെളിപ്പെടുത്താമെന്ന് ഒമര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇവര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു.
ബോളിവുഡില്‍ നിന്നുള്ള ‘ഹോട്ട് സുന്ദരി’മാരാണ് ലാലിന്‍റെ നായികമാരായി എത്തുന്നത്. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നത്. സിംഗപ്പൂരിലും ദുബായിലും സിനിമയുടെ ഷൂട്ടിങ്ങ് നടക്കും.
മോഡേണ്‍ സുന്ദരിമാര്‍ കൊലപാതക കേസില്‍ കുരുങ്ങുന്നതായിരുന്നു എ കെ സാജന്‍ തിരക്കഥ എഴുതിയ ചിത്രമായ ചിന്താമണികൊലകേസിന്‍റെ പ്രമേയം. രജപുത്ര രഞ്‌ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്നറിയുന്നു.
ഷാജി കൈലാസ് ലാല്‍ ടീമിന്‍റെ ‘ബാബ കല്യാണി’ വിജയമായിരുന്നു എങ്കിലും ഈ കൂട്ടുകെട്ടിന്‍റെ അവസാന ചിത്രം ‘ആലിഭായി’ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല