ഹൌ ഓള്‍ഡ് ആര്‍ യു: ചാക്കോച്ചന് പകരം റഹ്‌മാന്‍!

ശനി, 25 ഒക്‌ടോബര്‍ 2014 (17:18 IST)
ഹൌ ഓള്‍ഡ് ആര്‍ യു എന്ന മെഗാഹിറ്റ് മലയാള ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. തമിഴ് ചിത്രത്തില്‍ ജ്യോതികയും ഹിന്ദി ചിത്രത്തില്‍ കജോളുമാണ് നായികമാര്‍.
 
തമിഴ് റീമേക്കിന്‍റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ റഹ്‌മാനായിരിക്കും അവതരിപ്പിക്കുക.
 
അതായത്, ജ്യോതികയുടെ ഭര്‍ത്താവായി റഹ്‌മാന്‍ അഭിനയിക്കുന്നു. മലയാളത്തിലും തമിഴിലും ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന് ഇടയ്ക്കിടെ സാന്നിധ്യമറിയിക്കുന്ന റഹ്‌മാന് തമിഴകത്ത് വന്‍ തിരിച്ചുവരവിനുള്ള സാധ്യതയാണ് ഈ സിനിമ ഒരുക്കുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണിത്.
 
റോഷന്‍ ആന്‍ഡ്രൂസുമായും തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയുമായും ഉള്ള സൌഹൃദമാണ് റഹ്‌മാന് ഈ അവസരമൊരുക്കിയത്. റോഷന്‍റെ മുംബൈ പൊലീസില്‍ റഹ്‌മാന്‍ നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക