പുരാണ സീരിയലുകളില്‍ കൃഷ്ണനായും വിഷ്ണുവായും വേഷമിട്ട് പ്രേക്ഷകര്‍ക്ക് പരിചിതനായ സത്യപ്രകാശ് നായകനാവുന്ന ആദ്യ സിനിമയാണ് ത്രില്‍. ബി. വേണുഗോപാലാണ് സംവിധാനം. പ്രേക്ഷകര്‍ക്ക് രുചിക്കുന്ന ഒരു സസ്പെന്‍സ് ത്രില്ലറായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
രാഹുല്‍ എന്ന ചെറുപ്പക്കാരന്‍റെ ജീവിതം തകിടം മറിഞ്ഞത് ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിലാണ്. കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ രാഹുലിന്‍റെ അച്ഛനും അമ്മയും കാറപകടത്തില്‍ പെട്ട് മരണമടഞ്ഞപ്പോള്‍ അവന്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നുപോയി. അപകടത്തില്‍ നിന്ന് രക്ഷപെട്ട അനിയത്തിയുടെ കാഴ്ച നഷ്ടപ്പെട്ടത് അവന് പറഞ്ഞറിയിക്കാനാവാത്ത ആഘാതമായി മാറി.
ഭാവി ജീവിതത്തെ കുറിച്ച് സുന്ദര സ്വപ്നങ്ങള്‍ നെയ്ത ഈ ചെറുപ്പക്കാരന്‍റെ ജീവിതത്തിന്‍റെ നിറം കെടുത്തുന്ന സംഭവങ്ങളായിരുന്നു ഇതെല്ലാം. അനിയത്തിയെ ഒരു മഠത്തിലേക്ക് അയയ്ക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനാവുന്നു. വലിയൊരു തുകയുണ്ടെങ്കില്‍ അനിയത്തിക്ക് കാഴ്ച തിരിച്ചു കിട്ടാനുള്ള ഓപ്പറേഷന്‍ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിനായി വീടും പറമ്പും വില്‍ക്കുന്നതിനെക്കാള്‍ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കാനാണ് രാഹുല്‍ തീരുമാനിക്കുന്നത്.
WD
WD
അങ്ങനെയിരിക്കെ, തന്നോടൊപ്പം പഠിച്ചിരുന്ന മൂന്ന് കൂട്ടുകാരികളെ രാഹുല്‍ കണ്ടുമുട്ടുന്നു. സംഭാഷണ മധ്യേ ഇവരും കുടുംബം നിലനിര്‍ത്താനായി പെടാപാടുപെടുകയാണെന്ന് മനസ്സിലായി. അങ്ങനെ ഇവര്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുന്നു. ബാങ്കിലേക്ക് പണം കൊണ്ടുവരുന്ന വാഹനം ആക്രമിക്കാനായിരുന്നു രാഹുലിന്‍റെ തീരുമാനം. കൂട്ടുകാര്‍ ആ പദ്ധതി നടപ്പാക്കി. പണവുമായി നാല്‍വര്‍ സംഘം ബാംഗ്ലൂരിലേക്ക് കടന്നു.
WD
WD
നാട്ടില്‍ ഈ കവര്‍ച്ച സംസാരവിഷയമാവുന്നു. ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ സിഐ അനീഷ് തമ്പാനെയാണ് നിയോഗിക്കുന്നത്. കറുത്ത വസ്ത്ര ധാരികളായ നാലുപേരുടെ ഫോട്ടോ മാത്രം വച്ച് അനിഷ് തമ്പാന്‍ നടത്തുന്ന അന്വേഷണത്തിന്‍റെ സസ്പെന്‍സ് നിറഞ്ഞ രംഗങ്ങളാണ് ത്രില്‍ എന്ന സിനിമയില്‍.
സത്യപ്രകാശാണ് രാഹുലായി വേഷമിടുന്നത്. രാഹുലിന്‍റെ കൂട്ടുകാരികളായ റീന, അനിത, ഹേമ എന്നിവരെ പൂജ വിജയന്‍, പ്രജൂഷ, ഹേമ എന്നിവര്‍ അവതരിപ്പിക്കുന്നു. ഓഫ് ദ പീപ്പിളില്‍ ശ്രദ്ധേയ വേഷം ചെയ്ത അനൂപ് കുമാര്‍, രമേശ്, ഷാജു ആറ്റിങ്ങല്‍, കനകലത, ശ്രീകുട്ടി, കനകലത തുടങ്ങിയവരും ത്രില്ലില്‍ വേഷമിടുന്നു.
WD
WD
എ ആര്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക. തിരക്കഥയും സംഭാഷണവും ബാറ്റണ്‍ ബോസ്. ഛായാഗ്രഹണം രാമകൃഷ്ണന്‍. നവാഗതനായ എംവി പ്രഭാത് എസ് രാജേന്ദ്രന്‍റെ വരികള്‍ക്ക് സംഗീതം പകരുന്നു.