കമല്ഹാസന് വീണ്ടും കോമഡിച്ചിത്രം ചെയ്യുന്നു. സമീപകാലത്തായി ത്രില്ലറുകളിലും ഗൌരതരമായ പ്രമേയങ്ങളിലും മാത്രം വേഷമിടുന്ന കമല്‍ ‘തൂങ്കാവനം’ എന്ന ത്രില്ലറിന് ശേഷം ചെയ്യുന്നത് ഒരു കോമഡിച്ചിത്രമായിരിക്കും. ക്രേസി മോഹന്‍ തിരക്കഥയെഴുതുന്ന ഈ സിനിമ ശിങ്കീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യും.
ലിങ്കുസാമിയുടെ തിരുപ്പതി ബ്രദേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കമലിന്റെ ‘ഉത്തമവില്ലന്‍’ നിര്‍മ്മിച്ചതും തിരുപ്പതി ബ്രദേഴ്സ് ആയിരുന്നു. ഉത്തമവില്ലന്‍ പരാജയപ്പെട്ടതോടെയാണ് അതേ നിര്‍മ്മാണക്കമ്പനിക്കുവേണ്ടി വളരെ പെട്ടെന്നുതന്നെ ഒരു ചെറിയ ചിത്രം ചെയ്യാന്‍ കമല്ഹാസന് തീരുമാനിച്ചത്.
ഇതിനുശേഷം മോഹന്‍ലാല്‍ - സെയ്ഫ് അലിഖാന് ടീമിന്റെ ഹിന്ദിച്ചിത്രം കമല്ഹാസന് സംവിധാനം ചെയ്യും. അതുകഴിഞ്ഞാല്‍ കമലിനെ കാത്ത് ഒരു ഹോളിവുഡ് ചിത്രവുമുണ്ട്.
2010ല്‍ പുറത്തിറങ്ങിയ ‘മന്മദന് അമ്പ്’ ആണ് കമല്‍ ഇതിനുമുമ്പ് അഭിനയിച്ച കോമഡിച്ചിത്രം.