രമ്യ നമ്പീശന്‍ 2 കുട്ടികളുടെ അമ്മ!

Webdunia
തിങ്കള്‍, 5 ജനുവരി 2015 (14:09 IST)
രണ്ടുകുട്ടികളുടെ അമ്മയായി രമ്യ നമ്പീശന്‍ അഭിനയിക്കുന്നു. നവാഗതനായ അരുണ്‍ ശേഖര്‍ സംവിധാനം ചെയ്യുന്ന 'ജിലേബി' എന്ന ചിത്രത്തിലാണ് രമ്യയുടെ പക്വതയാര്‍ന്ന റോള്‍.
 
പത്തുവയസുള്ള ആണ്‍കുട്ടിയുടെയും ആറുവയസുകാരിയായ പെണ്‍കുട്ടിയുടെയും മാതാവായാണ് രമ്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. 
 
ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജോജു, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നു. ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ദീപക് ദേവ്. 
 
കേരളത്തിലും ദുബായിലുമായാണ് ജിലേബിയുടെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. 'മൈ ബോസ്' എന്ന മെഗാഹിറ്റിന് ശേഷം ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജിലേബി.