യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയാണ്, അതിലെന്താ തര്‍ക്കം?

വെള്ളി, 8 ജൂലൈ 2016 (18:08 IST)
മലയാള സിനിമയിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ ആരാണ്? ആ ചോദ്യത്തിന് ‘നിവിന്‍ പോളി’ എന്നുത്തരം നല്‍കാന്‍ ആരെങ്കിലും ഇനി മടിക്കുമെന്ന് തോന്നുന്നില്ല. കാരണം, അത് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായ പ്രകടനമാണ്.
 
തുടര്‍ച്ചയായി നാല് നിവിന്‍ പോളി സിനിമകളാണ് നൂറാം ദിവസം ആഘോഷിച്ചത്. സമീപകാലത്ത് ഇങ്ങനെ ഒരു റെക്കോര്‍ഡ് ആര്‍ക്കുണ്ട്? ഒരു വടക്കന്‍ സെല്‍‌ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്നീ സിനിമകള്‍ പേരിന് 100 ദിവസം കളിച്ചതല്ല. പലതും കളക്ഷന്‍ റെക്കോര്‍ഡുകളും സ്ഥാപിച്ചു.
 
ഇതിനിടയില്‍ ‘ഇവിടെ’ എന്നൊരു സിനിമ റിലീസായെങ്കിലും അതില്‍ നിവിന്‍ ആയിരുന്നില്ല നായകന്‍. പ്രേമം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. റിലീസായി ആദ്യ ദിനങ്ങളില്‍ തിരിച്ചടി നേരിട്ട ആക്ഷന്‍ ഹീറോ ബിജു പിന്നീട് കളക്ഷന്‍ റെക്കോര്‍ഡാണ് സൃഷ്ടിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് വിജയമാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യം.
 
എന്തായാലും സ്വപ്നതുല്യമായ ഒരു നേട്ടമാണ് നിവിന്‍ സ്വന്തമാക്കിയിരിക്കുന്നത്. വിജയങ്ങളുടെ സ്വര്‍ഗരാജ്യത്താണ് ഈ താരരാജകുമാരന്‍.

വെബ്ദുനിയ വായിക്കുക