മോഹന്‍ലാലിന്‍റെ വില്ലന്‍ മമ്മൂട്ടിക്ക് പകരക്കാരനാകും!

ബുധന്‍, 20 ഏപ്രില്‍ 2016 (16:01 IST)
ദളപതിയില്‍ രജനികാന്തിനൊപ്പം ഗംഭീരമായ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി ഇനി വിജയ്ക്കൊപ്പം അഭിനയിക്കുമോ? ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ്ക്ക് വില്ലനായി മമ്മൂട്ടിയെ കൊണ്ടുവരാന്‍ വിജയ് ക്യാമ്പ് ഒരുപാട് ശ്രമിച്ചതാണ്. എന്നാല്‍ മമ്മൂട്ടി അതിന് തയ്യാറായില്ല.
 
വിജയ് ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാവില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. മലയാളത്തിലും തമിഴിലും ഒരേപോലെ താരമാണ് മമ്മൂട്ടി. വിജയുടെ വില്ലനായി അഭിനയിക്കേണ്ടതില്ല എന്ന മമ്മൂട്ടിയുടെ തീരുമാനം ഉചിതമായ ഒന്നാണെന്നാണ് മമ്മൂട്ടി ആരാധകര്‍ അല്ലാത്തവര്‍ പോലും പ്രതികരിക്കുന്നത്.
 
മമ്മൂട്ടി വരില്ലെന്ന് ഉറപ്പായപ്പോള്‍ വിജയ്ക്ക് പുതിയ വില്ലനെ അന്വേഷിച്ചുതുടങ്ങി. ആ അന്വേഷണം ഒടുവില്‍ എത്തിനിന്നത് ജഗപതി ബാബുവിലാണ്. തെലുങ്കിലെ പ്രശസ്ത താരമായ ജഗപതിബാബു ‘താണ്ഡവം’ എന്ന വിക്രം ചിത്രത്തിലൂടെ വില്ലനായി തമിഴ് പ്രേക്ഷകര്‍ക്ക് പരിചിതനാണ്.
 
പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ വില്ലനും ജഗപതി ബാബുവാണ്. അങ്ങനെ മമ്മൂട്ടിക്ക് പകരം മോഹന്‍ലാലിന്‍റെ വില്ലനെ തന്‍റെ വില്ലനാക്കി സംതൃപ്തിയടയുകയാണ് ഇളയദളപതി വിജയ്.

വെബ്ദുനിയ വായിക്കുക