മോഡിക്ക് പിന്നാലെ ഫഹദും അമേരിക്കയില്‍!

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (15:45 IST)
ഫഹദ് ഫാസില്‍ അമേരിക്കയിലേക്ക്. നവാഗതനായ അബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് ഫഹദ് അമേരിക്കയില്‍ എത്തുന്നത്. ചിത്രം പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിക്കുക. കോമഡിയില്‍ പൊതിഞ്ഞ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്.
 
'അക്കരക്കാഴ്ചകള്‍' എന്ന പ്രശസ്ത കോമഡി സീരിയല്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് അബി വര്‍ഗീസ്. ഫഹദ് നായകനാകുന്ന സിനിമയുടെ തിരക്കഥയെഴുതുന്നതും അബി തന്നെയാണ്.
 
അക്കരക്കാഴ്ചകളിലെ താരങ്ങളായ ജേക്കബ് ഗ്രിഗറി, ജോസുകുട്ടി വലിയകല്ലുങ്കല്‍, സജിനി സക്കറിയ തുടങ്ങിയവര്‍ ഈ സിനിമയിലും ഉണ്ടായിരിക്കും.
 
ജേക്കബ് ഗ്രിഗറി ഇപ്പോള്‍ സിനിമയിലും സജീവമാണ്. എ ബി സി ഡി എന്ന സിനിമയില്‍ ദുല്‍ക്കറിനൊപ്പം പ്രധാന വേഷത്തിലഭിനയിച്ചത് ഗ്രിഗറിയായിരുന്നു.

വെബ്ദുനിയ വായിക്കുക