പ്രകാശ്‌രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും നാഗാര്‍ജ്ജുനയും നായകന്‍മാരാകുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയില്‍ വില്ലനായി പ്രകാശ് രാജും അഭിനയിക്കുന്നു.
‘ട്വന്‍റി20’യുടെ രണ്ടാം ഭാഗത്തിനായി മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പുതിയ പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ‘എന്‍ സമയല്‍ അറയില്‍’ എന്ന പുതിയ സിനിമയുടെ തിരക്കിലാണ് പ്രകാശ്‌രാജ് ഇപ്പോള്‍. ഇത് ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക് ആണ്.
ഇതിന് ശേഷം പ്രകാശ്‌രാജ് പ്ലാന്‍ ചെയ്യുന്ന പ്രൊജക്ടിലാണ് മമ്മൂട്ടി - മോഹന്‍ലാല്‍ - നാഗാര്‍ജ്ജുന കോമ്പോ അവതരിക്കുന്നത്. എന്തായാലും താരങ്ങളുടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയൊരുങ്ങുകയാണ്. ഇതൊരു സമ്പൂര്‍ണ ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കുമെന്നാണ് വിവരം.
ന്യൂജനറേഷന്‍ തരംഗം വന്നതോടെ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍ക്ക് അത്ര നല്ലകാലം ആയിരുന്നില്ല. എന്തായാലും പ്രകാശ്‌രാജിന്‍റെ സിനിമ എല്ലാ ജനറേഷനെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.