പാര്‍വതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ?

ചൊവ്വ, 19 ജൂലൈ 2016 (15:14 IST)
മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും താരമൂല്യമേറിയ നടി പാര്‍വതി സംവിധാന രംഗത്തേക്ക്. എന്ന് നിന്‍റെ മൊയ്തീന്‍, ചാര്‍ലി, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ നമ്പര്‍ വണ്‍ നായികയായി മാറിയ പാര്‍വതി പൂര്‍ണമായും ഒരു കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നര്‍ സിനിമ സംവിധാനം ചെയ്യാനാണ് ഒരുങ്ങുന്നത്.
 
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ വമ്പന്‍ താരങ്ങള്‍ അണിനിരക്കും. മമ്മൂട്ടിയോ മോഹന്‍ലാലോ സിനിമയില്‍ നായകനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ നിവിന്‍ പോളിയെ നായകനാക്കിയായിരിക്കും പാര്‍വതിയുടെ ആദ്യസിനിമയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
 
രേവതി, സുഹാസിനി, ഷീല, ഗീതു മോഹന്‍‌ദാസ് തുടങ്ങിയവര്‍ സംവിധാന രംഗത്ത് കഴിവ് തെളിയിച്ച അഭിനേത്രികളാണ്. ഇതില്‍ രേവതിയും ഗീതു മോഹന്‍‌ദാസും സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക