“1983ന്‍റെ സമയത്തുതന്നെ നിവിനുമൊത്ത് ഒരു പൊലീസ് സ്റ്റോറി പ്ലാന്‍ ചെയ്തിരുന്നു. ഞാന്‍ കണ്ട ചില പൊലീസുകാരുണ്ട്. അവരിലൂടെ കണ്ട കാഴ്ചകളുണ്ട്. ആ കാഴ്ചകളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. എനിക്ക് മനസിലാക്കാന്‍ സാധിച്ച പൊലീസ് സംവിധാനത്തിന്‍റെ ഒരു ലൈറ്റ് വേര്‍ഷന്‍ നുറുങ്ങ് നര്‍മ്മത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍” - എബ്രിഡ് ഷൈന്‍ പറയുന്നു.
നിവിന്‍ പോളിയുടെ പോലീസ് കഥാപാത്രം അമാനുഷിക നായകനല്ല, സിനിമാറ്റിക് ആക്ഷന്‍ രംഗങ്ങളും ഈ ചിത്രത്തില്‍ ഇല്ല. 1983 പോലെ സ്വാഭാവിക നര്‍മ്മത്തിന്റെ അകമ്പടിയില്‍ ബിജു പൗലോസിനൊപ്പം സഞ്ചരിക്കുന്നതാണ് ആക്ഷന്‍ ഹീറോ ബിജു.