'ദൃശ്യ'ത്തില്‍ മമ്മൂട്ടിയായിരുന്നു നായകനെങ്കില്‍..., ഒന്നു കണ്ടുനോക്കൂ...

Webdunia
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (15:01 IST)
ദൃശ്യം എന്ന ചിത്രത്തിലെ നായകനായി മമ്മൂട്ടിയെയാണ് സംവിധായകന്‍ ജീത്തു ജോസഫ് ആദ്യം ആലോചിച്ചത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മമ്മൂട്ടി ആ പ്രൊജക്ട് ഏറ്റെടുത്തില്ല. പിന്നീട് മോഹന്‍ലാല്‍ നായകനായ ആ സിനിമ മലയാളത്തിലെ എക്കാലത്തെയും വിജയചിത്രമാകുകയും ചെയ്തു.

തന്‍റെ കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന, ഒരേസമയം നിസഹായനും കരുത്തനുമായ കഥാപാത്രമായാണ് മോഹന്‍ലാല്‍ ദൃശ്യത്തില്‍ തിളങ്ങിയത്. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്ന രംഗങ്ങള്‍ പ്രേക്ഷകരെ കണ്ണീരണിയിച്ചു.

മോഹന്‍ലാലിന് പകരം മമ്മൂട്ടിയായിരുന്നു ദൃശ്യത്തിലെ നായകനെങ്കില്‍ എങ്ങനെയുണ്ടാകുമായിരുന്നു? ഇനി അതുപറഞ്ഞിട്ട് കാര്യമുണ്ടോ? എന്നാല്‍ ദൃശ്യത്തിലേതിന് സമാനമായ പൊലീസ് സ്റ്റേഷന്‍ രംഗങ്ങളുമായി ഒരു മമ്മൂട്ടിച്ചിത്രം എത്തുകയാണ്. രാജാധിരാജ! രാജാധിരാജയില്‍ ശേഖരന്‍‌കുട്ടി എന്ന സാധാരണക്കാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അയാളും കുടുംബവും പൊലീസ് സ്റ്റേഷനില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ വ്യക്തമാക്കുന്ന രാജാധിരാജ ട്രെയിലര്‍ റിലീസായി.

ജോര്‍ജുകുട്ടിയെപ്പോലെ നിസഹായനും എന്നാല്‍ അതേസമയം കരുത്തനും കൌശലക്കാരനുമാണ് ശേഖരന്‍‌കുട്ടിയും. രാജാധിരാജ ട്രെയിലര്‍ ഇവിടെ കാണാം.


ഇനി നിങ്ങള്‍ പറയൂ... ദൃശ്യത്തില്‍ മമ്മൂട്ടിയായിരുന്നു നായകനെങ്കില്‍...!