'ദൃശ്യം' എന്ന സിനിമയുടെ തെലുങ്ക്, കന്നഡ റീമേക്കുകള്‍ നമ്മള് കണ്ടുകഴിഞ്ഞു. തെലുങ്കില്‍ മലയാളം ദൃശ്യം, ഷോട്ടുകള്‍ പോലും അതേരീതിയില്‍ കമ്പോസ് ചെയ്ത് ആവര്‍ത്തിച്ചിരിക്കുകയാണ്. കന്നഡയില്‍ ഷോട്ടുകളില്‍ മാറ്റം വരുത്തി വ്യത്യസ്തമാക്കാനുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ദൃശ്യത്തിന്റെ തമിഴ് റീമേക്ക്, ദൃശ്യം കണ്ടവരെ പോലും ഞെട്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദൃശ്യത്തിന്റെ ഡിറ്റോ ആയിരിക്കില്ല പാപനാശം എന്നാണ് വിവരം. കമല്‍ഹാസനായി ഗംഭീര സ്റ്റണ്ട് രംഗങ്ങള്‍ സംവിധായകന് ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്. ദൃശ്യത്തില്‍ അതൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, കൂടുതല്‍ ഡ്രമാറ്റിക്കായ രംഗങ്ങളും പാപനാശത്തില്‍ ചേര്‍ത്തിട്ടുണ്ട്.
അഭിനയരംഗത്തേക്കുള്ള ഗൌതമിയുടെ മടങ്ങിവരവിന് പാപനാശം കാരണമാകുകയാണ്. കലാഭവന്‍ മണിയുടെ വില്ലന്‍ കഥാപാത്രം ക്രൂരതയുടെ പര്യായമാണെന്നാണ് ലൊക്കേഷനില്‍ നിന്നുള്ള വിവരം.
ദൃശ്യം ചിത്രീകരിച്ച തൊടുപുഴയില്‍ തന്നെ പാപനാശത്തിന്റെ പ്രധാന രംഗങ്ങളും ചിത്രീകരിക്കുകയാണ്.