ദുല്‍ക്കറിനൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന സിനിമ, ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്കത് കാണാം !

Webdunia
ശനി, 12 ഡിസം‌ബര്‍ 2015 (15:54 IST)
ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘ചാര്‍ലി’ ക്രിസ്മസിന് റിലീസാകുകയാണ്. തിയേറ്ററുകള്‍ അടച്ചിട്ട് സമരം നടത്തുന്നതിന്‍റെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ചാര്‍ലിയുടെ റിലീസിനെ സമരം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദുല്‍ക്കര്‍ സല്‍മാനൊപ്പം സാക്ഷാല്‍ മമ്മൂട്ടിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയില്‍ ഒരു ചെറിയ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദുല്‍ക്കറും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിന് ചെറിയരീതിയിലെങ്കിലും ചാര്‍ലി ഒരു പരിഹാരമാകുമെന്നാണ് വിവരം. പാര്‍വതിയാണ് ചിത്രത്തിലെ നായിക. 
 
ബെസ്റ്റ് ആക്ടര്‍, എ ബി സി ഡി എന്നീ സിനിമകള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാര്‍ലി. ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിയും എ ബി സി ഡിയില്‍ ദുല്‍ക്കറുമായിരുന്നു നായകന്‍‌മാര്‍.