മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദര്‍’ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ സമരം കഴിഞ്ഞുള്ള ഇപ്പോഴത്തെ തിരക്കുകള്‍ക്കിടയില്‍ ആ സിനിമ വരുന്നില്ല. ഇപ്പോള്‍ വരുന്നത് ദുല്‍ക്കര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളാണ്. തൊട്ടടുത്ത ദിവസം തന്നെ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പ്രദര്‍ശനത്തിനെത്തും.
ജോമോന്റെ സുവിശേഷങ്ങള്‍ മലയാളം ഇന്‍ഡസ്ട്രിക്ക് തന്നെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. അതൊരു സത്യന് അന്തിക്കാട് ചിത്രം എന്നതുതന്നെ പ്രധാന കാരണം. സത്യനും ദുല്‍ക്കറും ആദ്യമായി ഒന്നിക്കുന്ന സിനിമ. ദുല്‍ക്കറിന്റെ പിതാവായി മുകേഷ് അഭിനയിക്കുന്ന സിനിമ.
യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ഇനിഷ്യല്‍ പുള്‍ ഉള്ള താരമാണ് ദുല്‍ക്കര്‍ സല്മാന്. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് ബ്രേക്കിംഗ് കളക്ഷന്‍ ജോമോന്റെ സുവിശേഷങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ആംഗ്രി യംഗ് മാന്‍ ഇമേജില്‍ നിന്ന് ദുല്‍ക്കറിന് പുറത്തുകടക്കാനുള്ള വഴികൂടിയാണ് ഈ സത്യന് അന്തിക്കാട് ചിത്രം.
ജോമോന് വന്ന് കളിച്ച് പോയതിന് ശേഷം കളത്തിലിറങ്ങാനാണ് മമ്മൂട്ടിയുടെ പരിപാടി. ദി ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിക്ക് മിനിമം 50 കോടി ക്ലബ് എന്ന നേട്ടമെങ്കിലും നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.