ദളപതി അങ്ങനെ നില്‍ക്കട്ടെ, രജനികാന്തിനൊപ്പം തല്‍ക്കാലം മമ്മൂട്ടിയില്ല!

ബുധന്‍, 7 ജൂണ്‍ 2017 (14:56 IST)
ദളപതി തമിഴകത്തെ ക്ലാസിക് സിനിമയാണ്. ആ സിനിമ ഇറങ്ങിയതിന് ശേഷം മമ്മൂട്ടി - രജനികാന്ത് കൂട്ടുകെട്ടില്‍ പലരും സിനിമകള്‍ ആലോചിച്ചതാണ്. എന്നാല്‍ അതൊന്നും വര്‍ക്കൌട്ടായില്ല. അടുത്തിടെ കേട്ടത്, രജനിയുടെ പുതിയ സിനിമയായ ‘കാലാ’യില്‍ മമ്മൂട്ടി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ്.
 
മമ്മൂട്ടി ഈ സിനിമയില്‍ അംബേദ്കറായി അഭിനയിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതെല്ലാം അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് എന്നാണ് മമ്മൂട്ടി ക്യാമ്പ് അറിയിക്കുന്നത്. രജനികാന്ത് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നില്ല.
 
മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് കാലാ. കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ രജനി ചിത്രത്തില്‍ ഹ്യുമ ഖുറേഷിയാണ് നായിക.
 
നാന പടേക്കര്‍, സമുദ്രക്കനി, സമ്പത്ത്, സുകന്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക