തെന്നിന്ത്യന്‍ താരം ആനന്ദ് രാജ് ഈ ചിത്രത്തിലെ മുഖ്യ വില്ലനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. യാമി ഗൌതം, മാനസ്വി മംഗായ്, സോനു സൂദ്, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹിമേഷ് രേഷാമിയയാണ് സംഗീതം. അജയ് ദേവ്ഗണ്‍ ആദ്യമായാണ് പ്രഭുദേവയുടെ സംവിധാനത്തില്‍ അഭിനയിക്കുന്നത്. ദൂക്കുഡുവിന്‍റെ ഹിന്ദി റീമേക്കില്‍ ആദ്യം സല്‍മാന്‍ ഖാനെയാണ് ആലോചിച്ചത്. എന്നാല്‍ ദൂക്കുഡു കണ്ട സല്‍മാന്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ പിന്നീട് അജയ് ദേവ്ഗണ്‍ നായകനായി എത്തുകയായിരുന്നു. ദൂക്കുഡുവിന്‍റെ കന്നഡ റീമേക്കായ 'പവര്‍' ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററുകളില്‍ ഒന്നാണ്.