ബോളിവുഡ് മാദക റാണി മല്ലിക ഷെറാവത്ത് നാഗദേവതയായി അഭിനയിക്കുന്ന ഹോളിവുഡ് സിനിമയുടെ ചിത്രീകരണം തേക്കടിയില്‍ ആരംഭിച്ചു.
ക്രിസ്‌തുവിന് രണ്ടായിരം വര്‍ഷം മുമ്പ് അരങ്ങേറുന്ന നാഗദേവതയുടെ ഐതീഹ്യത്തെ കുറിച്ചുള്ള സിനിമയുടെ പേര് 'ഹിസ്സ്' എന്നാണ്. നാഗദേവതയായും നാഗത്തിന്‍റെ മനുഷ്യസ്‌ത്രീയുടെ രൂപത്തിലുമാണ് മല്ലിക സിനിമയില്‍ അഭിനയിക്കുന്നത്.
പതിവ് നാഗിന്‍ ചിത്രങ്ങളിലേത് പോലെ പ്രണയവും പ്രതികാരവും ആണ് സിനിമയുടെ പ്രമേയം. ഇര്‍ഫാന്‍ ഖാന്‍ ആണ് സിനിമയിലെ നായകന്‍. മലയാളിയായ ഗോവിന്ദ് മേനോന് നിര്‍ണ്ണായ പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്.
പ്രമുഖ മലയാളി ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ആണ് സിനിമക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
IFM
IFM
നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നത് തേക്കടികാടുകള്‍ക്ക് ഉള്ളിലാണ്. ഹോളിവുഡില്‍ മികച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായിക ജെന്നിഫല്‍ ലിച്ച് ആണ് സിനിമ ഒരുക്കുന്നത്.
നാഗദേവതയായി അഭിനയിക്കുന്ന മല്ലികക്ക് സിനിമയില്‍ ഒരു ഡയലോഗ് പോലും സംവിധായിക നല്‌കിയിട്ടില്ല. നാഗങ്ങള്‍ മനുഷ്യഭാഷില്‍ സംസാരിക്കില്ലല്ലോ എന്നാണ് സംവിധായികയുടെ വിശദീകരണം!