നമിത പ്രമോദ് ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നായികയാണ്. യുവനായകന്മാര്ക്കൊപ്പം മലയാളികള്‍ ഇപ്പോള്‍ ഏറ്റവും കാണാനാഗ്രഹിക്കുന്ന നായികയും നമിത തന്നെ. വിക്രമാദിത്യന്, ഓര്‍മ്മയുണ്ടോ ഈ മുഖം തുടങ്ങി സമീപകാലത്ത് നമിത അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാണ്.
കുഞ്ചാക്കോ ബോബനൊപ്പം രണ്ട് സിനിമകളില്‍ നായികയായിട്ടുണ്ട് നമിത. ഇതില്‍ ആദ്യ സിനിമ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ ‘ലോ പോയിന്റ്’ ദയനീയ പരാജയമായി. ചാക്കോച്ചന്റെ പുതിയ ചിത്രമായ ‘ജമുനാ പ്യാരി’യില്‍ നായികയായി നിശ്ചയിച്ചത് നമിതയെയായിരുന്നു. നമിത ആ സിനിമ ഉപേക്ഷിച്ചു എന്നാണ് പുതിയ വാര്‍ത്ത.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ നായകന്മാരാകുന്ന ബിഗ് ബജറ്റ് ചിത്രം അമര്‍ അക്ബര്‍ ആന്റണിയില്‍ അഭിനയിക്കാനാണ് നമിത ജമുനാ പ്യാരി വേണ്ടെന്നുവച്ചത് എന്നാണ് അണിയറ വര്‍ത്തമാനം. പൃഥ്വിരാജിനൊപ്പം ആദ്യമായാണ് നമിത അഭിനയിക്കുന്നത്. നാദിര്‍ഷ ആണ് AAA സംവിധാനം ചെയ്യുന്നത്.