ഗൌതം മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാലിന് പകരം വിക്രം!

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (20:51 IST)
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് സിനിമയില്‍ വിക്രം നായകനാകും. അടുത്ത പത്തുദിവസത്തിനുള്ളില്‍ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
 
വിക്രവുമൊത്ത് ഒരു സിനിമ ചെയ്യുന്ന കാര്യം ഏറെക്കാലമായി ഗൌതം മേനോന്‍ ആലോചിക്കുന്നതാണ്. ഒട്ടേറെ ചര്‍ച്ചകള്‍ ഇരുവരും നടത്തുകയും ചെയ്തു. പല കഥകളും ഡിസ്കസ് ചെയ്തു. എന്നാല്‍ പ്രൊജക്ടുകള്‍ ഒന്നും സാധ്യമായില്ല.
 
ഇപ്പോള്‍ ഗൌതം മേനോന്‍ പറഞ്ഞ ഒരു സബ്‌ജക്‍ട് വിക്രമിന് വളരെ ഇഷ്ടമായിരിക്കുകയാണ്. തിരക്കഥയെഴുതാന്‍ തുടങ്ങിക്കോളൂ എന്ന് ഗൌതമിന് വിക്രം അനുമതിയും നല്‍കി. 
 
ആക്ഷനും റൊമാന്‍സുമുള്ള ഒരു തകര്‍പ്പന്‍ ത്രില്ലറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെയോ നിവിന്‍ പോളിയെയോ നായകനാക്കി ഒരു മലയാള ചിത്രം ചെയ്യാന്‍ ഗൌതം മേനോന്‍ ആലോചിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരു മള്‍ട്ടി ലാംഗ്വേജ് സിനിമയും പ്ലാന്‍ ചെയ്തിരുന്നു. എന്തായാലും ഈ പ്രൊജക്ടുകളെല്ലാം വിക്രം ചിത്രത്തിന് ശേഷമേ ഉണ്ടാകൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Next Article