ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘ചാര്‍ളി’ ചിത്രീകരണം പുരോഗമിക്കുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ പാര്‍വതിയാണ് നായിക. ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ശേഷം പാര്‍വതിയുടെ മറ്റൊരു ഗംഭീര അഭിനയപ്രകടനം ചാര്‍ളിയില്‍ പ്രതീക്ഷിക്കാം.
ബെസ്റ്റ് ആക്ടര്‍, എബിസിഡി എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ളിയുടെ രചന ഉണ്ണി ആര്‍ ആണ്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹകന്‍. ചിത്രത്തിന്‍റേതായി ദുല്‍ക്കറിന്‍റെ ചിത്രം വച്ചിറങ്ങിയ പോസ്റ്റര്‍ നേരത്തേ ഹിറ്റായിരുന്നു. ഇപ്പോള്‍ പാര്‍വതിയുടെ സ്റ്റില്ലുള്ള പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
ഒരു യാത്രയ്ക്കൊരുങ്ങി, തോളില്‍ ബാഗും തൂക്കി നില്‍ക്കുന്ന പാര്‍വതിയാണ് പോസ്റ്ററിലുള്ളത്. അപര്‍ണ ഗോപിനാഥാണ് ഈ സിനിമയിലെ മറ്റൊരു നായിക. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഗോപിസുന്ദറിന്‍റേതാണ് സംഗീതം.
ചെമ്പന്‍, നെടുമുടി വേണു, ജോജു, രണ്‍ജി പണിക്കര്‍, സൌബിന്‍ സാഹിര്‍, കല്‍പ്പന, സുനില്‍ സുഖദ, ടൊവിനോ തോമസ്, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, ജോയ് മാത്യു, സീത തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്.
കൊച്ചി, മൂന്നാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചാര്‍ളി മമ്മൂട്ടിയുടെ വിതരണക്കമ്പനിയായ പ്ലേ ഹൌസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.