ഇരുണ്ടസത്യങ്ങളിലേക്ക് വെളിച്ചത്തിന്‍റെ മിഴിതുറന്ന് മമ്മൂട്ടി!

Webdunia
വ്യാഴം, 11 മെയ് 2017 (16:09 IST)
ചില സത്യങ്ങള്‍ നമുക്ക് ദഹിക്കില്ല. അങ്ങനെ ദഹിക്കാത്ത സത്യങ്ങള്‍ തുറന്നുകാണിച്ച് സിനിമയെടുക്കുന്ന അപൂര്‍വം സംവിധായകരുണ്ട്. ബോളിവുഡിലെ അനുരാഗ് കശ്യപ് അങ്ങനെയൊരാളാണ്. അത്തരത്തില്‍, ഒരു കോംപ്രമൈസിനും തയ്യാറാകാത്ത, സത്യം എത്ര ഇരുണ്ടതാണെങ്കിലും അത് അങ്ങനെതന്നെ ദൃശ്യവത്കരിക്കുന്ന സംവിധായകനാണ് എ കെ സാജന്‍.
 
കഴിഞ്ഞ വര്‍ഷം സാജന്‍ സംവിധാനം ചെയ്ത ‘പുതിയ നിയമം’ എന്ന സിനിമയും വളരെ സെന്‍സിറ്റീവായ ഒരു വിഷയമാണ് കൈകാര്യം ചെയ്തത്. മമ്മൂട്ടിയും നയന്‍‌താരയും അഭിനയിച്ച ആ സിനിമ ഹിറ്റായി. ഇത്തരം സിനിമകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് അപൂര്‍വസംഭവമാണെന്ന് ബോധ്യമുള്ളപ്പോള്‍ തന്നെ പുതിയ നിയമം ജനങ്ങള്‍ ഏറ്റെടുത്തു.
 
എ കെ സാജന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലും നായകന്‍ മമ്മൂട്ടിയാണ്. അതും ഒരു ഡാര്‍ക് ത്രില്ലര്‍ തന്നെ. കഥ ഇഷ്ടമായ മമ്മൂട്ടി പ്രൊജക്ടിന് പച്ചക്കൊടി കാണിച്ചുകഴിഞ്ഞു.
 
ഈ സിനിമയില്‍ മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനായിരിക്കുമെന്നാണ് സൂചന. ഒരു കൊലപാതകവും അതിന്‍റെ അണിയറരഹസ്യങ്ങളുമാണ് ചിത്രം വിഷയമാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Next Article