മോഹന്‍ലാല്‍ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘വെള്ളിമൂങ്ങ’ സംവിധാനം ചെയ്ത ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാകുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന്റെ സഹനിര്‍മ്മാതാവായ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
എം സിന്ധുരാജാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. വെള്ളിമൂങ്ങ പോലെ നര്‍മ്മമധുരമായ ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് ആദ്യ വിവരം. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം മെഗാഹിറ്റായി മാറിയ വെള്ളിമൂങ്ങയില്‍ ബിജു മേനോനായിരുന്നു നായകന്. ഛായാഗ്രാഹകനായ ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ആ സിനിമ.
പട്ടണത്തില്‍ സുന്ദരന്‍, ജലോത്സവം, മുല്ല, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നിവയാണ് സിന്ധുരാജ് തിരക്കഥയെഴുതിയ ചിത്രങ്ങള്‍.