ഇത് പോക്കിരിപ്പോലീസല്ല, ‘തെറി’പ്പോലീസ് !

വ്യാഴം, 14 ജനുവരി 2016 (14:03 IST)
ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘തെറി’ ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തില്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയില്‍ സമാന്തയും എമി ജാക്സനുമാണ് നായികമാര്‍. ജി വി പ്രകാശാണ് സംഗീതം.
 
100 കോടി മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കുറച്ച് രംഗങ്ങളും ഒരു സോംഗ് സീക്വന്‍സും മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്.
 
വിഖ്യാത തമിഴ് സംവിധായകന്‍ മഹേന്ദ്രന്‍ ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടി മീനയുടെ മകള്‍ ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റവും കുറിക്കുകയാണ്. 
 
മൂന്ന് കഥാപാത്രങ്ങളെയാണ് വിജയ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അതില്‍ ഒന്ന് പൊലീസ് കഥാപാത്രമാണ്. ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രഹണം. ഏപ്രില്‍ 14നാണ് സിനിമ റിലീസാകുന്നത്.
 
തെറിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സംവിധായകന്‍ അറ്റ്‌ലീ പുറത്തുവിട്ടു.
 
അടുത്ത പേജില്‍ - ഇളയദളപതിയുടെ ‘തെറി’ച്ചിത്രങ്ങള്‍ !

വെബ്ദുനിയ വായിക്കുക