മലയാള സിനിമയില്‍ ഇന്ന് ഏറ്റവും ബുദ്ധിപൂര്‍വം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന താരം ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ - ഫഹദ് ഫാസില്‍. താന്‍ ചെയ്യുന്ന എല്ലാ സിനിമകളും മികച്ച നിലവാരമുള്ളതും ഒന്നിനൊന്ന് വ്യത്യസ്തവും ആകണമെന്ന് നിര്‍ബന്ധമുള്ള നടന്. ഒരു സംവിധായകന് വ്യത്യസ്തമായ പ്രമേയങ്ങള്‍ തെരഞ്ഞെടുത്ത് സിനിമ ചെയ്യുന്നതുപോലെ തന്നെയാണ് ഫഹദ് തന്റെ സിനിമകളും തെരഞ്ഞെടുക്കുന്നത്. മലയാളം പോലെ ഒരു ചെറിയ ഇന്‍ഡസ്ട്രിയില്‍ ഒരു നടന് അത് എത്ര പ്രയാസമേറിയ കാര്യമാണ് എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഫഹദ് അത് വൃത്തിയായി ചെയ്യുന്നു. സെലക്ടീവാകുന്നതിന്റെ പേരില്‍ സിനിമ നഷ്ടപ്പെടുന്നെങ്കില്‍ നഷ്ടപ്പെടട്ടെ എന്ന നിലപാടാണ് ഫഹദിനുള്ളത്.
‘അയ്യര്‍ ഇന്‍ പാകിസ്ഥാന്’ എന്ന സിനിമയില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. തിരക്കഥ ശരിയല്ല എന്ന കാരണത്താലാണ് ഫഹദ് ഈ സിനിമ വേണ്ടെന്നുവച്ചത്. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞതിന് ശേഷമായിരുന്നു ഫഹദിന്റെ പിന്മാറ്റം.
എന്തായാലും ഫഹദിന് പകരം ഇപ്പോള്‍ നായകസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. കഥ ഇഷ്ടപ്പെട്ട ഉണ്ണി ഡേറ്റ് നല്‍കുകയായിരുന്നു എന്നാണ് വിവരം. ഉണ്ണിയുടെ ഓണച്ചിത്രമായിരിക്കും അയ്യര്‍ ഇന്‍ പാകിസ്ഥാന് എന്നാണ് അറിയാന്‍ കഴിയുന്നത്.
ഫസല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഒരു അയ്യര്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന് അഭിനയിക്കുന്നത്. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി, സനുഷ എന്നിവരാണ് നായികമാര്‍. അരോമ മണിയാണ് നിര്‍മ്മാതാവ്.
കഥ മികച്ചതായിരുന്നെങ്കിലും തിരക്കഥ പൂര്‍ത്തിയായി വന്നപ്പോള്‍ അതിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ഫഹദ് ഫാസില്‍ പിന്മാറാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ തിരക്കഥയില്‍ വിശ്വാസം രേഖപ്പെടുത്തിയാണ് ഉണ്ണി മുകുന്ദന് അയ്യരാകാന്‍ തീരുമാനിച്ചത്. എന്തായാലും ആരുടെ തീരുമാനമാണ് ശരിയെന്ന് വ്യക്തമാകാന്‍ ചിത്രത്തിന്റെ റിലീസ് വരെ കാത്തിരിക്കണം.