സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ പുതിയ ചിത്രം അഞ്ചാന്‍ പരാജയഭീതിയില്‍. സിനിമയെക്കുറിച്ച് വ്യാപകമായി നെഗറ്റീവ് റിപ്പോര്‍ട്ട് പ്രചരിച്ചതോടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ രക്ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ്. തുടക്കത്തിലെ ഇഴച്ചിലും ക്ലൈമാക്സിനോടടുത്ത് വരുന്ന അനാവശ്യ രംഗങ്ങളും വെട്ടിമാറ്റി സിനിമയ്ക്ക് സ്പീഡ് കൂട്ടാനാണ് സംവിധായകന്‍ ലിംഗുസാമിയും കൂട്ടരും ശ്രമിക്കുന്നത്.
ചിത്രത്തിന്‍റെ 20 മിനിറ്റ് ദിര്‍ഘ്യമുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റിയിരിക്കുകയാണ്. ആദ്യ പകുതിയില്‍ നിന്ന് ഒമ്പത് മിനിറ്റും രണ്ടാം പകുതിയില്‍ നിന്ന് 11 മിനിറ്റുമാണ് വെട്ടിമാറ്റിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന് രണ്ടര മണിക്കൂര്‍ മാത്രമാണ് ദൈര്‍ഘ്യം.
തെലുങ്ക് കൊമേഡിയന്‍ ബ്രഹ്മാനന്ദം വരുന്ന സീനുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. മോശം ചിത്രമെന്ന പ്രചരണം സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്.
എങ്കിലും ആദ്യ മൂന്നു ദിവസം കൊണ്ട് 30 കോടി കളക്ഷന്‍ നേടാന്‍ കഴിഞ്ഞത് സിനിമയെ സാമ്പത്തികമായി രക്ഷിച്ചേക്കുമെന്നാണ് വിവരം. 1500 തിയേറ്ററുകളില്‍ റിലീസ് ചെയ്ത അഞ്ചാനില്‍ സൂര്യ രണ്ട് ഗെറ്റപ്പുകളിലാണെത്തുന്നത്. സമാന്തയാണ് നായിക.