സഹതടവുകാര്‍ക്കെല്ലാം ദിലീപ് ഇപ്പോള്‍ ദോസ്ത്!

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (17:44 IST)
കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് സഹതടവുകാരോട് അധികം അടുപ്പം കാണിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടുമൂന്ന് ദിവസമായി ദിലീപ് എല്ലാവരോടും സൌഹൃദത്തിലായി.
 
സഹതടവുകാരുടെയെല്ലാം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ദിലീപ് അവരുമായി ഇപ്പോള്‍ നല്ല ബന്ധത്തിലണ്. തിങ്കളാഴ്ച ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിക്കാതെയിരുന്നത് നിരാശ നല്‍കിയെങ്കിലും ദിലീപിനെ പോസിറ്റീവ് എനര്‍ജി നല്‍കി നിര്‍ത്താന്‍ സഹതടവുകാര്‍ ശ്രമിക്കുന്നുണ്ട്.
 
സെല്ലില്‍ നിന്ന് കിട്ടിയ സങ്കീര്‍ത്തനം പുസ്തകം വായിച്ചതോടെയാണ് ദിലീപ് കുറച്ച് നല്ല മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷമാണ് സഹതടവുകാരുമായെല്ലാം സഹകരിക്കാന്‍ തുടങ്ങിയത്. താന്‍ നിരപരാധിയാണെന്നാണ് അവരോടെല്ലാം ദിലീപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
 
ദിലീപിന് വേഗം ജാമ്യം ലഭിക്കാന്‍ വേണ്ടി അവരെല്ലാം പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ഒഴിവ് സമയങ്ങളില്‍ സിനിമയിലെ അണിയറരസങ്ങളൊക്കെ പങ്കുവച്ച് അന്തരീക്ഷം രസപ്രദമാക്കി നിലനിര്‍ത്താനാണ് ദിലീപ് ഇപ്പോള്‍ ശ്രമിക്കുന്നത്.
Next Article