കോമഡിയിലൂടെ സിനിമാ ലോകത്ത് ചേക്കേറിയ താരമാണ് രമേഷ് പിഷാരടി. നിന്ന നില്പ്പില് കോമഡിയുണ്ടാക്കുന്നതില് വിദഗ്ദനാണ് ഈ താരം. പിഷാരടി മുഖ്യ താരമായി എത്തുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിക്കുമുണ്ട് ഒരുപാട് ആരാധകര്‍.
ബഡായി ബംഗ്ലാവില്‍ സിനിമാ നടന് ബൈജു അതിഥിയായി എത്തിയ ഒരു എപ്പിസോഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബഡായി ബംഗ്ലാവിലെത്തിയ ബൈജു തന്റെ കുടുംബത്തെ പറ്റി പറഞ്ഞു. ബൈജു വിവാഹം കഴിച്ചത് അയല്‍പ്പക്കത്ത് നിന്നാണന്ന് കേട്ട പിഷാരടി ചേട്ടന്റെ ഒരു ഭാഗ്യം. ഞാന്‍ പൂനെന്നാണ് കെട്ടിയതെന്ന് മറുപടി നല്കി, എന്നാല്‍ ബൈജു അതിന് ചുട്ട മറുപടി നല്കി എന്നു വേണം പറയാന്‍.
"ഉയ്യോ ..പൂനേന്നാ.. കൊറേ കാശായിക്കാണവല്ലോടെ". ആക്കാന്‍ നോക്കുന്നവന് തിരിച്ചു നൈസായി പണിയുന്ന രീതിയായിരുന്നു അത്. ഏതാണ്ട് 36 വര്‍ഷമായി ബൈജു സിനിമയിലെത്തിയിട്ട്. ബാലതാരമായി അഭിനയിച്ചുതുടങ്ങിയതിനും മുന്‍പേ വല്ല കുട്ടിക്കാല ഓർമയും ഉണ്ടോ എന്ന മുകേഷിന്റെ ചോദ്യത്തിനും ബൈജു മറുപടി നല്കി.
മുകേഷിന്റെ ആദ്യചിത്രമായ ബലൂണില്‍ ബൈജു ഡബ്ബ് ചെയ്തിട്ടുണ്ട്, അതും മുകേഷിന്റെ കുട്ടിക്കാല കഥാപാത്രത്തിന് വേണ്ടി. ബൈജുവിന്റെ മറുപടിയില്‍ മുകേഷ് പെട്ടു എന്ന് വേണം പറയാന്‍. ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്ന ആൾക്കാരാണ് മുകേഷും ബൈജുവും. ഇരുവരും തമ്മിലുണ്ടായ രസകരമായ പല അനുഭവങ്ങളും ബഡായ് ബംഗ്ലാവില്‍ ചിരി പടർത്തി.