മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രം 2018ല്‍ സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയെ നായകനാക്കിയെടുക്കുന്ന ലവ് സ്റ്റോറിക്ക് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.
മേജര്‍ രവി - മമ്മൂട്ടി ടീമിന്‍റെ സിനിമ ഒരു പട്ടാളക്കഥയായിരിക്കില്ല പറയുന്നത് എന്നും വിവരമുണ്ട്. എന്നാല്‍ ചിത്രം പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. മമ്മൂട്ടി ഇപ്പോള്‍ ത്രില്ലര്‍ സിനിമകള്‍ കൂടുതലായി ചെയ്യുന്ന സമയമായതിനാല്‍ ആ ജോണറില്‍ പെട്ട ഒരു ചിത്രം തന്നെ ഒരുക്കാനായിരിക്കും മേജര്‍ രവിയും ശ്രമിക്കുക.
മേജര്‍ രവിയുടെ രണ്ടാമത്തെ ചിത്രമായ മിഷന്‍ 90 ഡെയ്സില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ആ സിനിമ വലിയ വിജയമായില്ലെങ്കിലും മേജര്‍ രവിയുടെ മികച്ച വര്‍ക്കുകളില്‍ ഒന്നായിട്ടാണ് ആ സിനിമ വിലയിരുത്തപ്പെടുന്നത്.
എന്തായാലും മേജറിന്‍റെ മമ്മൂട്ടി സിനിമ വമ്പന്‍ ബജറ്റിലായിരിക്കും ഒരുങ്ങുക. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും.