മലയാള സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ തകർക്കാൻ മെഗാസ്റ്റാറിന്റെ മാസ്റ്റർ പീസിനു കഴിയുമോ എന്ന ആകാംഷയിലാണ് ആരാധകർ. മാസ്റ്റർപീസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതു മുതൽ മമ്മൂട്ടി ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ ഓരോ പോസ്റ്ററും ആരാധകരുടെ ഈ പ്രതീക്ഷ വർധിപ്പിച്ചു.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അധ്യാപകനായി എത്തുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തി. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു വമ്പൻ ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മൂക്കിന്‍ തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസറായാണ് മാസ്റ്റര്‍പീസില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നോക്കിലും നടപ്പിലുമടക്കം കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.