പരുക്കനായ മമ്മൂട്ടിയെ വലയിലാക്കാനോ മൂന്ന് നായികമാർ?

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (13:39 IST)
അജയ് വാസുദേവനും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്ര‌ത്തിൽ നായികമാരായി എത്തുന്നത് മൂന്നു പേർ. 
മഹിമ നമ്പ്യാര്‍, പൂജം ബജ്വ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. 
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദ്യകൃഷ്ണയാണ്. 
 
സന്തോഷ് പണ്ഡിറ്റും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുഴുനീള കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് ഇതിൽ അവതരിപ്പിയ്ക്കുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊല്ലം ഫാത്തിമ മാതാ കോളേജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
 
മൂക്കിന്‍തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാസ് ത്രില്ലറായ ചിത്രത്തിന്റെ പശ്ചാത്തലം ഗവണ്‍മെന്റ് കോളേജാണ്. വളരെ കാര്‍ക്കശ്യനായ യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.
Next Article