പുത്തന്‍പണം റിലീസാകുന്നതിന് മുമ്പ് മമ്മൂട്ടി ആരാധകര്‍ ഒരു സംശയമുന്നയിച്ചിരുന്നു. മെഗാഹിറ്റായി മാറിയ ഗ്രേറ്റ്ഫാദര്‍ തിയേറ്ററുകളില്‍ ഗംഭീരമായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു മമ്മൂട്ടിച്ചിത്രം കൂടി റിലീസ് ചെയ്യുന്നത് രണ്ടുചിത്രങ്ങളുടെയും കളക്ഷനെ ദോഷകരമായി ബാധിക്കുമോ എന്നതായിരുന്നു ഏവരുടെയും ആശങ്ക.
എന്നാല്‍ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കൊണ്ട് അസാധാരണ കളക്ഷനാണ് ഗ്രേറ്റ്ഫാദറും പുത്തന്‍പണവും നേടിക്കൊണ്ടിരിക്കുന്നത്. പുത്തന്‍പണം റിലീസായതുകൊണ്ടോ വന്‍ വിജയമായി മാറിയതുകൊണ്ടോ അത് ഗ്രേറ്റ്ഫാദറിന്‍റെ ജനപ്രീതിയെയും തിരക്കിനെയും ബാധിച്ചില്ല.
പുത്തന്‍പണം റിലീസായ ബുധനാഴ്ച ഗ്രേറ്റ്ഫാദര്‍ കളിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹൌസ്ഫുള്‍ ഷോകളാണ് നടന്നത്. ഈയാഴ്ച അവസാനത്തോടെ ഗ്രേറ്റ്ഫാദര്‍ 50 കോടി ക്ലബിലെത്തുമെന്ന് ഉറപ്പായി.
അതേസമയം, ബോക്സോഫീസില്‍ മമ്മൂട്ടിയുടെ പടയോട്ടമാണ് ഇപ്പോള്‍. പുത്തന്‍പണം പണം വാരുകയാണ്. ആദ്യദിന കളക്ഷന്‍റെ കൃത്യമായ വിവരം ലഭ്യമായിട്ടില്ലെങ്കിലും മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നാണ് വിവരം.