തമന്ന സിനിമയിലെത്താൻ കാരണമായത് ആ സൂപ്പർതാരം!

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (10:11 IST)
തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർതാരമാണ് തമന്ന. താൻ സിനിമയിലേക്ക് വരാനുള്ള കാരണം ഹൃത്വിക് റോഷനാണെന്ന് തമന്ന പറയുന്നു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഹൃത്വിക്കും താനുമായുള്ള ബന്ധം തമന്ന വെളിപ്പെടുത്തുന്നത്.
 
തുടക്കം മുതലേ അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും സിനിമയോടുള്ള അര്‍പ്പണ ബോധവും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തമന്ന പറയുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് ഹൃത്വിക് റോഷന്‍. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് താനെന്നും തമന്ന പറയുന്നു.
 
നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് തമന്ന. ഇക്കാര്യത്തിൽ തമന്ന ഹൃത്വികിനെ തന്നെയാണ് മാതൃകയാക്കുന്നതും. അവസരരം കിട്ടിയാല്‍ ഹൃത്വികിനോടൊപ്പം അഭിനയിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. പ്രിയപ്പെട്ട താരമായ ഹൃത്വിക് റോഷനെ കാണാനുള്ള ഭാഗ്യം അടുത്തിടെയാണ് തമന്നയ്ക്ക് ലഭിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍