മലയാളത്തിനേക്കാൾ ആരാധന തമിഴ് സിനിമയിൽ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്ധമായ ആരാധനയാണ് അവർക്ക്. ഇക്കാര്യത്തിൽ മലയാളികൾ ഒരു പടി പിന്നിലാണ്. ആരാധനയുണ്ട്, പക്ഷേ അത് അന്ധമല്ല. താൻ ഒരു സിനിമ പോലും ആരാധകരെ മാത്രം മനസ്സില്‍ കണ്ട് ചെയ്യുന്നതല്ലെന്ന് മോഹൻലാൽ. സിനിമ എഴുത്തുകാരുടെയും സംവിധായകന്റെയും സ്വാതന്ത്രമാണെന്ന് താരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മീശപിരിയ്ക്കുന്നതും പോ മോനെ ദിനേശാ എന്ന് പറയുന്നതുമൊക്കെ ആരാധകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആരോടും പറയാറില്ല. അത്തരം അന്ധമായ ആരാധനയൊക്കെ മലയാള സിനിമയില്‍ കഴിഞ്ഞുപോയി. തമിഴില്‍ വിജയ്‌യുടെ ഇന്‍ട്രോയില്‍ ഒരു ഡാന്‍സും പാട്ടും നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ ആരാധകര്‍ക്ക് നിരാശയാണ്. മലയാളത്തില്‍ ആ അവസ്ഥയില്ല. ആരാധകര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നത് വിജയിക്കില്ല എന്നാണ് എന്റെ വിശ്വാസം. എല്ലാതരം പ്രേക്ഷകര്‍ക്കുമുള്ളതാണ് സിനിമ.
ഓരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് താനെന്ന് താരം പറയുന്നു. അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഇപ്പോള്‍ മോഹന്‍ലാലിനെ ഇല്ലത്രെ. അഭിനയം ഇല്ലാത്ത ലോകത്ത് താന്‍ സന്തോഷവാനായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഞാന്‍ അതിന് ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നുണ്ട്. യാത്രകള്‍ ധാരാളം ചെയ്യുന്നു. ഇതുവരെ ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണം. - മോഹൻലാൽ പറയുന്നു.