ആരാധകർക്ക് നിരാശ, പ്രണവിന്റെ ആദിയുടെ ഷൂട്ടിങ് നിന്നു!

വ്യാഴം, 2 നവം‌ബര്‍ 2017 (10:27 IST)
പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം ‘ആദി’ അണിയറയില്‍ ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്. . പ്രണവ് ആദ്യമായി നായകനാകുന്ന ആദി എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 
 
ആക്ഷനു പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രമാണ് ആദി. ഇപ്പോഴിതാ സംഘട്ടന രംഗത്തില്‍ അഭിനയിക്കുന്നതിനിടെ പ്രണവിന് പരിക്ക് പറ്റിയതായുള്ള വാര്‍ത്തകളും പുറത്ത് വന്നിരിക്കുകയാണ്. കൊച്ചിയിൽ വെച്ച് ചിത്രീകരണം നടത്തുന്നതിനിടെയാണ് പ്രണവിനു പരുക്കേറ്റത്. കണ്ണാടി പൊട്ടിക്കുന്ന സീൻ എടുക്കുന്നതിനിടയിലാണ് കൈക്ക് പരിക്കേറ്റത്.
 
രക്തം വാർന്നു തുടങ്ങിയപ്പോൾ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പരിക്ക് പൂര്‍ണമായും ഭേദമായ ശേഷമേ ചിത്രീകരണം പുനരാരംഭിക്കുകയുള്ളുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
 
പ്രണവിനെ നായകനായി ലോഞ്ച് ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ‘ആദി’ മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഒരു പ്രൊജക്ടായി മാറിയിരിക്കുകയാണ്. 2018 ജനുവരി 26ന് ‘ആദി’ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍