വിനീത് ശ്രീനിവാസന്റെ 'മലർവാടി ആർട് ക്ലബ്' ആണ് നിവിൻ പോളിയുടെ ആദ്യ സിനിമയെങ്കിലും ഒരു നായകനെന്ന നിലയിൽ അദ്ദേഹത്തിനു ബ്രേക്ക് നൽകിയത് വിനീതിന്റെ തന്നെ 'തട്ടത്തിൻ മറയത്ത്' ആണ്. ആയിഷയെന്ന മുസ്ലിം യുവതിയെ പ്രണയിച്ച വിനോദെന്ന നായരു ചെക്കന്റെ കഥ കേരളക്കരയാകെ തരംഗം തീർത്തിരുന്നു.
കുറച്ച് വർഷങ്ങൾക്ക് ശേഷം നിവിൻ വീണ്ടും വന്നു. മൂന്ന് പ്രണയ കഥയുമായി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമ'ത്തിൽ നിവിൻ ജോർജ്ജായി. മൂന്ന് തവണ പ്രണയിച്ചു. മേരിയേയും മലർ മിസിനേയും സെലിനേയും ജോർജ് പ്രണയിച്ചു. നിവിന്റെ ഈ ചിത്രം കേരളവും കടന്ന് തമിഴ്നാട്ടിലും ആന്ധ്രയിലും തരംഗം സൃഷ്ടിച്ചു.
പ്രേമത്തിനു ശേഷം നിവിൻ വീണ്ടും പ്രണയിക്കുന്നു, കാമുകനാകുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്' ശേഷം വൈശാഖ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലൂടെയാണ് നിവിൻ വീണ്ടും കാമുകനാകുന്നത്.
പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തന്നെയാണ് നിവിന്‍പോളി ചിത്രത്തിന്റെയും രചന. സിനിമയില്‍ നിവിന്‍ പോളി ഒരു കോളേജ് വിദ്യാര്‍ഥിയായാണ് എത്തുന്നത്. ക്യാമ്പസ് പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.