എന്തുകൊണ്ട് ലൂസിഫർ? കാരണങ്ങൾ 3 എന്ന് വിവേക് ഒബ്‌റോയി

ബുധന്‍, 27 മാര്‍ച്ച് 2019 (13:53 IST)
പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ നാളെ റിലീ‍സിനൊരുങ്ങുകയാണ്. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തുടങ്ങിയവരാണ് താരങ്ങൾ. വിവേക് ഒബ്‌റോയി ആണ് വില്ലനായി എത്തുന്നത്. വിവേക് ഒബ്‌റോയിയുടെ ആദ്യ മലയാള ചിത്രമാണിത്. 
 
എന്തുകൊണ്ടാണ് താൻ ലൂസിഫർ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുകയാണ് വിവേക്. ഇതിന് മൂന്ന് കാരണങ്ങളാണ് താരം ചൂണ്ടിക്കാണിക്കുന്നത്. ‘ഒന്നാമത്തെ കാരണം, കേരളം. ഈ നാടിനോട് അത്രയ്ക്കുണ്ട് സ്നേഹം. 18 വർഷമായി കേരളത്തിന്റെ സംസ്കാരവും ഭക്ഷണവും അറിയുന്നു. ഫാമിലിക്കൊപ്പം ഫോളിഡേ ആഘോഷിക്കാൻ ഇവിടെ എത്താറുണ്ട് ഇടയ്ക്ക്. അത്രമേൽ സുന്ദരമായ നാടാണിത്.’
 
‘രണ്ടാമത്തെ കാരണം മോഹൻലാൽ ആണ്. എന്തുകൊണ്ടാണ് ഒരു മലയാളം സിനിമ ചെയ്യാത്തത് എന്ന ചോദ്യത്തിനു ഉത്തരമാണീ സിനിമ. എനിക്കൊരു മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കണം എന്നുണ്ടായിരുന്നു. മൂന്നാമത്തെ കാരണം, സംവിധായകൻ പ്രിഥ്വിയും അദ്ദേഹത്തിന്റെ കഥ പറച്ചിൽ രീതിയുമാണ്. മറ്റ് പല ചിത്രങ്ങളുടെയും തിരക്കിലായിരുന്നതിനാൽ ഞങ്ങൾ രണ്ടാളും ഫോൺ വഴിയാണ് ബന്ധപ്പെട്ടത്. ഫോണിൽ കൂടിയുള്ള കഥ പറച്ചിൽ പോലും എന്നിൽ വളരെ ആകാംഷ ഉണർത്തുന്നതായിരുന്നു.‘- വിവേക് ഒബ്‌റോയി പറയുന്നു.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍