Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

‘ഞാനതൊന്നും ആഗ്രഹിച്ചിട്ടില്ല, വേണ്ടെന്ന് വെയ്ക്കാൻ കാരണമുണ്ട്’ - ഭാവന മനസ് തുറക്കുന്നു

ഭാവന
, ബുധന്‍, 27 മാര്‍ച്ച് 2019 (08:52 IST)
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഭാവന. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലാണ് ഭാവന സജീവമായിരിക്കുന്നത് താരം. തമിഴിലെ ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കുന്നത് ഭാവനയാണ്. 99 എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു.
 
ഇപ്പോഴിതാ ഭാവന ബോളിവുഡിലേക്കും അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ഭാവനയെ തേടി ബോളിവുഡില്‍ നിന്നും രണ്ട് അവസരങ്ങള്‍ വന്നെങ്കിലും രണ്ട് സിനിമയിലും അഭിനയിക്കാന്‍ പോയില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഫിലിം ഫെയറിനോടാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്.
 
‘കുറേ നാളുകള്‍ക്ക് മുന്‍പാണ് ഈ പ്രോജക്‌ട് വന്നത്. എന്നാല്‍ സ്‌ക്രീപ്റ്റ് നല്ലതാണെന്ന് തോന്നിയിരുന്നില്ല. അതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും അവസരം വന്നു. ആ സിനിമയുടെ ഓഡിഷന് വേണ്ടി മുംബൈയിലേക്ക് വരാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യമെന്നും നടി പറയുന്നു. താനിത് വരെ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും‘ ഭാവന പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നയൻ‌താരയുടെ ചിത്രത്തിന്റെ ടിക്കറ്റ് അയച്ച് തരാം, പോപ്കോൺ കഴിച്ച് സിനിമ കാണൂ’ - രാധാരവിയോട് സമാന്ത