മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' തിയറ്ററുകളിലെത്തുകയാണ്. ഡിസംബര്‍ 25 നു ക്രിസ്മസ് റിലീസായാണ് ബറോസ് പ്രേക്ഷകരിലേക്കു എത്തുന്നത്. അതേസമയം ബറോസിനു അതിരാവിലെയുള്ള ഫാന്‍സ് ഷോ ഉണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിരാവിലെയുള്ള ഷോയ്ക്കു വേണ്ടി മോഹന്‍ലാല്‍ ആരാധകര്‍ ഏറെ വാശിപിടിച്ചെങ്കിലും ഫലമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.