ബിഗ് ബോസ് മലയാളം 6 ല്‍ ആരെല്ലാം ? കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ കൂടി

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഫെബ്രുവരി 2024 (15:22 IST)
Bigg Boss Malayalam Season 6
2024 മാര്‍ച്ച് 10ന് ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ആരംഭിക്കും. ഞായറാഴ്ച ഏഴുമണിക്ക് ലോഞ്ചിംഗ് എപ്പിസോഡുകള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ഇത്തവണ ആരൊക്കെയായിരിക്കും ഷോയിലെ മത്സരാര്‍ത്ഥികള്‍ എന്ന് അറിയുവാനായി ഓരോരുത്തരും കാത്തിരിക്കുകയാണ്. ഈ എപ്പിസോഡില്‍ ആ സസ്‌പെന്‍സ് പൊളിയും.
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചു സീസണുകള്‍ ആണ് ഇതിനോടകം കഴിഞ്ഞത്. മലയാളി പ്രേക്ഷകര്‍ക്കിടയിലും ബിഗ് ബോസിന് വലിയ സ്വീകാര്യത ലഭിച്ചു.സാബുമോന്‍, മണിക്കുട്ടന്‍, ദില്‍ഷ. അഖില്‍ മാരാര്‍ എന്നിവരാണ് ഇതുവരെയുള്ള വിജയികള്‍.
വ്യത്യസ്ത മേഖലയിലുള്ള 15 ഓളം പേര് ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് ഷോ മുന്നോട്ടു പോകുക. ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴിയും ഉണ്ടാവില്ല. സമയം അറിയാന്‍ ക്ലോക്ക് പോലും ഉണ്ടാക്കില്ല. 100 ദിവസം മത്സരാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കം.പാചകം, തുണി അലക്കല്‍, വീട് വൃത്തിയാക്കല്‍ തുടങ്ങിയ എല്ലാ ജോലികളും മത്സരാര്‍ത്ഥികള്‍ സ്വയം ചെയ്യണം. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍