ഒരു കുഞ്ഞ് കൂടെ വേണമെന്നുണ്ട്, ഭർത്താവ് സഹകരിക്കുന്നില്ല; ആഗ്രഹം പറഞ്ഞ് നടി അനസൂയ

നിഹാരിക കെ.എസ്

ശനി, 21 ഡിസം‌ബര്‍ 2024 (11:20 IST)
നടി അനസൂയ ഭരദ്വാജിനെ തിരിച്ചറിയാൻ പുഷ്പ എന്നൊരൊറ്റ സിനിമ മതി. പുഷ്പ 2 എന്ന ചിത്രത്തിൽ ദ്രാക്ഷിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനസൂയ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും അനസൂയ അഭിനയിച്ചിട്ടുണ്ട്. പുതിയ സിനിമാ വിശേഷങ്ങളുമായി ഒരു തെലുങ്ക് ടെലിവിഷൻ ഷോ യിൽ സംസാരിക്കവെ തനിക്ക് ഒരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് അനസൂയ.
 
നാൽപതാമത്തെ വയസിൽ അങ്ങനൊരു ആഗ്രഹം ഉണ്ടായതിന്റെ കാരണത്തെ പറ്റിയും അത് നടക്കാത്തതിന് കാരണം ഭർത്താവ് ആണെന്നുമാണ് അനസൂയ പറയുന്നത്. 14 വർഷം മുൻപാണ് അനസൂയ വിവാഹിതയാവുന്നത്. സൂസങ്ക് ഭരദ്വാജാണ് നടിയുടെ ഭർത്താവ്. ദമ്പതിമാർക്ക് രണ്ട് ആൺമക്കളുണ്ട്. എന്നാൽ മൂന്നാമതൊരു കുഞ്ഞ് കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാൽ എന്റെ ഭർത്താവ് ഇതിന് സഹകരിക്കുന്നില്ലെന്നുമാണ് അഭിമുഖത്തിൽ അനസൂയ പറഞ്ഞത്.
 
'ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് വേണമെന്ന് ഞാൻ വീട്ടിൽ പറയാറുണ്ട്. പക്ഷേ എന്റെ ഭർത്താവ് സഹകരിക്കുന്നില്ല. ഒരു പെൺകുഞ്ഞില്ലാത്ത ജീവിതം പാഴാണ്. വീട്ടിൽ ഭർത്താവും രണ്ട് ആൺമക്കളുമുണ്ട്. ഒരു പെൺകുഞ്ഞ് ഉണ്ടെങ്കിൽ, അത് സന്തുലിതമാകും. വീട് വൃത്തിയായിരിക്കണമെങ്കിൽ പെൺകുട്ടികൾ ഉണ്ടായിരിക്കണം. വീണ്ടുമൊരു കുഞ്ഞിന് ജന്മം നൽകിയാൽ നീ ജോലിക്ക് പോകുമോ എന്നാണ് ഭർത്താവ് ചോദിച്ചത്. അങ്ങനെ പോയാൽ ആരാണ് കുഞ്ഞിനെ പരിപാലിക്കുക എന്നും അദ്ദേഹം ചോദിച്ചു', അനസൂയ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍