ഹോളിവുഡ് നടി വിവിയന്‍ ഗ്രേ വഴിയില്‍ പ്രസവിച്ചു.

Webdunia
ചൊവ്വ, 15 ജൂലൈ 2014 (10:04 IST)
ഹോസ്പിറ്റലിലേക്കു നടന്ന് പോകുന്നതിനിടയിലാണ് നടി പ്രസവിച്ചത്.ഹോസ്പിറ്റല്‍ വീടിനടുത്തായതിനാല്‍ ഹോസ്പിറ്റലിലെക്ക് നടന്ന് പോകാന്‍ തീരുമാനിക്കുകയാ‍യിരുന്നു.എന്നാല്‍ ഹോസ്പിറ്റലില്‍ എത്തും മുന്‍പ് നടിക്ക്  പ്രസവ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയാ‍യിരുന്നു.

പ്രസവം വഴിയില്‍ വച്ച് തന്നെ സംഭവിക്കുമെന്നുറപ്പായ ഭര്‍ത്താവിന്റെ അമ്മ വിവിയനു തന്റെ കോട്ട് നല്‍കുകയും. സഹായം തേടി ആശുപത്രിയിലേക്ക് ഓടുകയും ചെയ്തു.

അശുപത്രിയില്‍ നിന്നെത്തിയ ഡോക്ടറുമാരും നഴ്സുമാരും ഷീറ്റുകള്‍ കോണ്ട് മറ സ്രിഷ്ടിച്ച് വഴിയില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. പിന്നീട് അമ്മയേയും കുട്ടിയേയും ഇവര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.ടെലിവിഷന്‍ സീരിയലായ ഡിസയറിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയ നടിയാണ് വിവിയന്‍