വിശാലിനും വരലക്ഷ്മിക്കും എന്തു പറ്റി? തന്റെ വിവാഹം കഴിഞ്ഞുവെന്ന് നടി

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (12:32 IST)
വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും പരക്കെ ഒരു സംസാരം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. കുറച്ച് നാളുകൾക്ക് മുൻപ് വരലക്ഷ്മിയുമായുള്ള ബന്ധത്തെ കുറിച്ച് നടൻ പ്രതികരിക്കുകയുണ്ടായി. കുട്ടിക്കാലം മുതലുള്ള അടുത്ത സുഹൃത്താണ് വരലക്ഷ്മിയെന്നായിരുന്നു താരത്തിന്റെ മറുപടി. വിവാഹം എന്നുണ്ടാകുമെന്ന് ചോദിച്ചപ്പോൾ 2018 ൽ ഉണ്ടാകുമെന്നായിരുന്നു മറുപടി. ഇതു കൂടിയായപ്പോൾ ഗോസിപ്പുകൾക്ക് ക്ഷാമമുണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.
 
എന്നാൽ വാർത്ത തെറ്റാണെന്നും വിവാഹം ഉടൻ ഇല്ലെന്നും അറിയിച്ച് വരലക്ഷ്മി രംഗത്തെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞിരിക്കുകയാണ്. ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്നു പോലും വാർത്തകൾ പരക്കുന്നുണ്ട്. താൻ ജോലിയെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ നിർത്തണമെന്നും വരലക്ഷ്മി ട്വിറ്ററിലൂടെ അറിയിച്ചു.
 
Next Article