ആത്മീയമായി ഉണര്‍വു നല്കുന്ന സിനിമയാണ് അമീര്‍ ഖാന് ചിത്രം പി കെയെന്ന് ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലി. മികച്ച ചിത്രത്തിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും വിരാട് കോഹ്ലിയും വെള്ളിയാഴ്ച സിഡ്നിയില്വെച്ചാണ് പി കെ കണ്ടത്. കൊഹ്ലിയുടെ കാമുകിയും പികെയില്‍ അമീറിന്റെ നായികയുമായ അനുഷ്കാ ശര്‍മയും ചിത്രം കാണാന്‍ കൊഹ്ലിക്കും ടീമിനുമൊപ്പമുണ്ടായിരുന്നു. അതേസമയം വിവാദങ്ങള്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും പികെ വന്‍ കളക്ഷനിലേക്കാണ് നീങ്ങുന്നത്.
ഇന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് കളക്ഷനുമായി മുന്നോട്ടുപോകുന്ന പികെ ഇന്ത്യയില്‍ മുന്നോറ് കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. മൊത്തത്തിലുള്ള കളക്ഷന്‍ അഞ്ഞൂറ് കോടി കവിയുകയും ചെയ്തു.