പ്രണവ് മോഹൻലാലിനു കീർത്തി സുരേഷ് നായിക, സംവിധാനം വിനീത് ശ്രീനിവാസൻ!

Webdunia
ചൊവ്വ, 30 ജൂലൈ 2019 (11:33 IST)
പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരെഷ് ആകും നായിക. പ്രണവിന്റെ ശക്തമായ തിരിച്ച് വരവായിരിക്കും സിനിമയെന്നാണ് സൂചന. 
  
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനീതിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രശംസകൾ പിടിച്ചുപറ്റിയവയാണ്.
 
ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റേതായി ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങള്‍. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും പ്രണവ് ഒരു വേഷം ചെയ്തിട്ടുണ്ട്. ആദിയാണ് പ്രണവ് നായകനായ ആദ്യ സിനിമ. മികച്ച സാമ്പത്തിക വിജയം നേടാനായില്ലെങ്കിലും സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് വന്ന ഇരുപത്തിയൊന്നാം നൂറ്റാണ് വൻ പരാജയമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. 
 
പ്രണവിലെ നടനെ പുറത്തുകൊണ്ടുവരാൻ രണ്ട് സിനിമകൾക്കും സാധിച്ചില്ലെന്നും ഇനിയെങ്കിലും പച്ച പിടിച്ചാൽ മതിയെന്നുമാണ് സോഷ്യൽ മീഡിയകളിൽ ചിലർ വാദിച്ചത്. വിനീത് ചിത്രത്തിലൂടെ എങ്കിലും പ്രണവിന്റെ തലവര മാറട്ടെ എന്നും ഇക്കൂട്ടർ ആശംസിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article