ആ സിനിമ വിജയിച്ചിലായിരുന്നുവെങ്കില്‍ വിനയനു പലതും നഷ്ടപ്പെടുമായിരുന്നു

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2016 (15:24 IST)
എക്കാലത്തേയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു വിനയന്റെ ആകാശഗംഗ. 1999ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. ദിവ്യ ഉണ്ണിയായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ഈ സിനിമ വിനയന്‍ ഒരുപാട് വേദനകളും കഷ്ടപാടുകളും സഹിച്ച് നിര്‍മിച്ചതാണെന്ന് ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു വ്യക്തമാക്കി.
 
ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്ന സമയത്ത് തന്നെ നിര്‍മാതാവും വിതരണക്കാരും പിന്മാറി. ചിത്രം നിന്നു പോകും എന്ന അവസ്ഥയായിരുന്നു അത്. വിനയന്റെ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പണയപ്പെടുത്തിയാണ് അദ്ദേഹം ആകാശഗംഗയുടെ നിര്‍മാണം ഏറ്റെടുത്തത്. സിനിമ പരാജയമായിരുന്നുവെങ്കില്‍ വീടും പുരിയിടവും വിനയന് നഷ്ടപ്പെടുമായിരുന്നു.
 
സിനിമ മികച്ച കളക്ഷന്‍ നേടുകയും വിനയന്‍ വീട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ 125ആം ദിവസം ആഘോഷിക്കുമ്പോഴാണ് തന്നെ പോലും ഇതറിയിച്ചത് എന്നത് ഒരു ദുഃഖസത്യമാണ് എന്ന് രാമചന്ദ്രബാബു പറഞ്ഞു. മലയാള സിനിമയില്‍ യക്ഷി സങ്കല്‍പം ആരംഭിയ്ക്കുന്നത് ആകാശഗംഗ എന്ന ചിത്രത്തിന് ശേഷമായിരുന്നു എന്ന് പറയാം.
 
Next Article