'പ്രതിഫലം കോടികള്‍'; നടന്‍ വിനായകന് പറയാനുള്ളത്

കെ ആര്‍ അനൂപ്
വെള്ളി, 11 ഓഗസ്റ്റ് 2023 (10:15 IST)
സിനിമയിലെത്തി കാല്‍ നൂറ്റാണ്ട് പിന്നിട്ട നടനാണ് വിനായകന്‍. സിനിമ ജീവിതം ആരംഭിച്ച് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് തന്റെ മുഖം ഒരു പോസ്റ്ററില്‍ വന്നതെന്ന് നടന്‍ ഓര്‍ക്കുന്നു.ഒരുപാട് അവഗണനകള്‍ സഹിച്ചാണ് ഇവിടംവരെയെത്തിയത്. മാധ്യമങ്ങള്‍ നല്‍കുന്ന പബ്ലിസിറ്റി ഇന്നെനിക്ക് വേണ്ട. ജീവിതത്തില്‍ അഭിനയിക്കാനറിയില്ലെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടെ വിനായകന്‍ പറഞ്ഞു.
 
വിനായകന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഇതിനൊരു മറുപടി നല്‍കിയിരിക്കുകയാണ് നടന്‍. 
 
അതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നാണ് വിനായകന്‍ തിരിച്ച് ചോദിക്കുന്നത്.നിങ്ങളുടെ ആരുടെയെങ്കിലും ശമ്പളത്തെക്കുറിച്ച് ഞാന്‍ ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ലല്ലോ. പിന്നെ എന്തിനാണ് തിരിച്ചൊരന്വേഷണം. അത്തരം വാചകങ്ങള്‍ തലക്കെട്ടുകളാകുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ക്ലിക്ക് പതിനായിരത്തിന് മുകളില്‍ പെട്ടെന്ന് കിട്ടും. അതുതന്നെയാണ് ഇത്തരം വാര്‍ത്തകളുടെ പ്രാധാന്യമെന്ന് വിനായകന്‍ പറഞ്ഞു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article